Thursday, 22 December 2011

കുട്ടികള്‍ക്ക് ക്രിസ്തുമസ് അവധിക്കാലത്ത് ഹാര്‍ഡ് വെയര്‍ പരിശീലനം


കുട്ടികള്‍ക്ക് ക്രിസ്തുമസ് അവധിക്കാലത്ത് (ഡിസം : 27 & 28 )ഹാര്‍ഡ് വെയര്‍ പരിശീലനം നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരു സ്കൂളില്‍ നിന്നും 10 കുട്ടികളെ തെരഞ്ഞെടുക്കണം. കുട്ടികള്‍ ഉച്ചഭക്ഷണവുമായി എത്തണം. പരിശീലന കേന്ദ്രങ്ങളുടെയും പരിശീലകരുടെയും ലിസ്റ്റ് , മൊഡ്യൂള്‍ എന്നിവ കാണുവാന്‍ ഇവിടെ List ക്ലിക്കു ചെയ്യുക. _ജയിംസ് പോള്‍
Module 

Tuesday, 22 November 2011

Sampoorna photo verification

എല്ലാ ഹൈസ്കൂളുകളും സമ്പൂര്‍ണ്ണയില്‍ SSLC കുട്ടികളുടെ ഫോട്ടോ അപ് ലോഡ് ചെയ്തതിനു ശേഷം അതിന്റെ റിപ്പോര്‍ട്ട് എടുത്ത് പരിശോധിച്ച് വ്യക്തത, ദിശ, ഗുണം തുടങ്ങിയവ ഉറപ്പു വരുത്തേണ്ടതാണ്. അടുത്ത അറിയിപ്പ് കിട്ടിയ ശേഷം മാത്രം confirm ചെയ്താല്‍ മതി.
photo verification റിപ്പോര്‍ട്ട് കിട്ടാന്‍ : സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് report -> static report -> division wise student report -> Select class -> Select Division -> Submit ല്‍ ക്ലിക്കു ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് pdf file ആയി ലഭിക്കുന്നതാണ്  _ജയിംസ് പോള്‍

Thursday, 27 October 2011

Sampoorna data correction

പ്രിയ SITC, 1.പത്താം ക്ലാസ്സിലെ സമ്പൂര്‍ണ്ണ ഫോമുകള്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കി പ്രിന്റൗട്ട് ഉള്‍പ്പെടെ DEO ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളും അത് ഏറ്റുവാങ്ങി എത്രയും വേഗത്തില്‍ ഒത്തുനോക്കി ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തേണ്ടതാണ്. ലോഗിന്‍ ചെയ്ത്  students --> Select a class -->Select a batch --> Search  ല്‍ ക്ലിക്കു ചെയ്യുമ്പോള്‍ കുട്ടികളുടെ ലിസ്റ്റ് കിട്ടും. തിരുത്തലുകള്‍ വരുത്തേണ്ട കുട്ടിയുടെ പേരില്‍ ക്ലിക്കു ചെയ്യുക Edit ല്‍ ക്ലിക്കു ചെയ്യുക, തിരുത്തലുകള്‍ വരുത്തുക. Update ല്‍ ക്ലിക്കു ചെയ്യുക. confirm ചെയ്യരുത്
     2. Basic Training ന്  വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അധ്യാപകര്‍ക്ക് ഒക്ടോബര്‍ 31 ന് Kayamkulam GGHSS ലും Kunnam GHSS ലും പരിശീലനം ആരംഭിക്കുന്നതാണ്. ലാപ് ടോപ്പ് കൊടുത്തുവിടണം. - ജയിംസ് പോള്‍

Thursday, 29 September 2011

Animation Training to SITCs

2011ഒക്ടോബര്‍ 3, 4 തീയതികളില്‍ സ്കൂള്‍ ഐ റ്റി കോര്‍ഡിനേറ്റര്‍മാര്‍ക്ക് 2 ദിവസത്തെ ആനിമേഷന്‍ പരിശീലനം നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. മാവേലിക്കര ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഇറവങ്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. കായംകുളം ഭാഗത്തുള്ളവര്‍ ഗേള്‍സിലും ചെങ്ങന്നൂര്‍ ഭാഗത്തുള്ളവര്‍ ഇറവങ്കരയിലും മാവേലിക്കര ഭാഗത്തുള്ളവര്‍ അവര്‍ക്കു സമീപം ഉള്ള കേന്ദ്രത്തിലും എത്തുക.
തുടര്‍ന്നു വരുന്ന ആഴ്ചയില്‍ എല്ലാ സ്കൂളിലെയും ഐ റ്റി ക്ലബ് അംഗങ്ങള്‍ക്ക് സ്കൂളുകളില്‍ 4 ദിവസത്തെ ആനിമേഷന്‍ പരിശീലനം കൊടുക്കേണ്ടതുണ്ട്.

Sunday, 18 September 2011

Linux Basic Training

ലിനക്സില്‍ ഇതുവരെയും യാതൊരു പരിശീലനത്തിനും പങ്കെടുത്തിട്ടില്ലാത്ത ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് 5 ദിവസത്തെ അടിസ്ഥാന പരിശീലനം അടുത്ത ആഴ്ചയില്‍  നല്‍കുന്നു (ഒരു ബാച്ച് മാത്രം). പങ്കെടുക്കുവാന്‍ താല്പര്യമുള്ള അധ്യാപകരുടെ പേരുകള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോമില്‍ ചേര്‍ത്ത് നാളെ വൈകുന്നേരം 4 മണിക്കു മുമ്പ് സബ്മിറ്റ് ചെയ്യുക.    ജയിംസ് പോള്‍


Tuesday, 13 September 2011

SAMPOORNA FORMS STATUS & PARENTAL AWARENESS PROGRAMME DATA COLLECTION

സര്‍, സമ്പൂര്‍ണ്ണ ഫോംസ് തയ്യാറാക്കുന്നതിന്റെയും രക്ഷകര്‍ത്താക്കള്‍ക്കുള്ള ഐ സി റ്റി ബോധവല്‍ക്കരണപരിപാടിയുടെയും സ്റ്റാറ്റസ് അടിയന്തിരമായി അറിയിക്കണമെന്ന് ഐറ്റിസ്കൂള്‍ അറിയിച്ചിരിക്കുന്നു. ദയവായി താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുമ്പോള്‍ ലഭിക്കുന്ന  ഫോം പൂരിപ്പിച്ച് ഇന്നു തന്നെ സബ്മിറ്റ് ചെയ്യുക. 
-ജയിംസ് പോള്‍
https://docs.google.com/spreadsheet/viewform?formkey=dEJnRlBmNEFyRTdPSlVBSHJ3TXQzZWc6MQ

Wednesday, 31 August 2011

കുട്ടികള്‍ക്ക് ആനിമേഷന്‍ പരിശീലനം

2011 സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ കുട്ടികള്‍ക്ക് 3 ദിവസത്തെ ആനിമേഷന്‍  പരിശീലനം നല്‍കുന്നു. കുട്ടികള്‍ ഉച്ചഭക്ഷണവുമായി എത്തണം. ഉബുണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്റ്റോപ്പ് കൊടുത്തു വിടണം. ഒരു സ്കൂളില്‍ നിന്നും കുറഞ്ഞത് 3 കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിയ്ക്കണം. ചിത്രം വരയ്ക്കാന്‍ കഴിവുള്ളവരാണെങ്കില്‍ പരമാവധി 5 കുട്ടികള്‍ വരെയാകാം. ഓരോ സ്കൂളില്‍നിന്നും കുട്ടികളെ അയയ്ക്കേണ്ട ട്രയിനിംഗ് സെന്ററുകളുടെ ലിസ്റ്റും ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ട ലിങ്കും സ്കൂള്‍ ഇ മെയിലിലേക്ക് അയച്ചിട്ടുണ്ട് ഇന്നു തന്നെ രജിസ്റ്റര്‍ ചെയ്യുക -- ജയിംസ് പോള്‍

Wednesday, 3 August 2011

Last Batch of 9ICT Trg

ഒന്‍പതാം ക്ലാസ്സിലെ ഐ സി റ്റി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന്റെ അവസാന ബാച്ച് 2011 ആഗസ്റ്റ്  5 മുതല്‍ ഇറവങ്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്നു. താങ്കളുടെ സ്കൂളില്‍ നിന്നും ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിയ്ക്കുന്ന അധ്യാപകരുടെ എണ്ണം SMS ചെയ്യണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. ഇതുവരെയും ലിനക്സില്‍ യാതൊരു പരിശീലനവും ലഭിയ്ക്കാത്ത അധ്യാപരുടെ എണ്ണവും അറിയിക്കുക. SMS format: School code, 9ICT No., Basic No.
_ ജയിംസ് പോള്‍

Thursday, 21 July 2011

ICT8 Training

 എട്ടാം ക്ലാസ്സ് ഐ സി റ്റി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള 4 ദിവസത്തെ പരിശീലനം ലഭിച്ചിട്ടില്ലാത്തവരും ലിനക്സില്‍ അടിസ്ഥാന പരിശീലനം ലഭിച്ചിട്ടുള്ളവരുമായ അധ്യാപകര്‍ എട്ടാം ക്ലാസ്സില്‍ ഐ സി റ്റി പഠിപ്പിയ്ക്കുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ക്കായി ഒരു ബാച്ച് പരിശീലനം  ജൂലായ് മാസം 26 ന് ആരംഭിയ്ക്കുന്നു. അധ്യാപകരുടെ എണ്ണം വിളിച്ചറിയിയ്ക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. _ ജയിംസ് പോള്‍

Saturday, 16 July 2011

9 ICT Training


ഒന്‍പതാം ക്ലാസ്സിലെ ഐ സി റ്റി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന്റെ അടുത്ത ബാച്ച് രാമപുരം ഗവ ഹൈസ്കൂളിലും ഇറവങ്കര ഗവ ഹൈസ്കൂളിലും ജൂലായ് 19 ചൊവ്വാഴ്ച ആരംഭിയ്ക്കുന്നു. ഉള്‍പ്പെടുത്താന്‍ ഉദ്ദേശിയ്ക്കുന്ന അധ്യാപകരുടെ പേര് എന്നെ അറിയിയ്ക്കണം എന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. - ജയിംസ് പോള്‍

Friday, 8 July 2011

SSITC One day Training

2011 ജൂലൈ 12,13,14 തീയതികളില്‍ മാവേലിക്കരയിലെ വിവിധ സ്കൂളുകളില്‍ വെച്ച് സ്റ്റുഡന്റ് ഐറ്റി കോര്‍ഡിനേറ്റര്‍മാര്‍ക്ക് ഒരു ദിവസത്തെ പരിശീലനം നല്‍കുന്നു. കുട്ടികള്‍ ഉച്ചഭക്ഷണവുമായി എത്തണം. ഓരോ സ്കൂളില്‍ നിന്നും 4 കുട്ടികളെ പങ്കെടുപ്പിയ്ക്കണം, ഒരു ലാപ്ടോപ്പ് കൊടുത്തുവിടണം. പരിശീലനം നടക്കുന്ന സ്കൂളുകള്‍ ഏതെന്ന് പിന്നാലെ അറിയിയ്ക്കുന്നതാണ്. 4 കുട്ടികളെ തെരഞ്ഞെടുക്കുക. - ജയിംസ് പോള്‍

Tuesday, 21 June 2011

SITC ഏകദിന ശില്പശാല


മാവേലിക്കര, കുട്ടനാട് വിദ്യാഭ്യാസ ജില്ലകളിലെ സ്കൂള്‍ ഐ റ്റി കോര്‍ഡിനേറ്റര്‍മാരുടെ ഏകദിന ശില്പശാല 2011 ജൂണ്‍ 24 വെള്ളിയാഴ്ച ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നു. രാവിലെ 9.30 ന് രജിസ്ട്രേഷന്‍, തുടര്‍ന്ന് ഉദ്ഘാടനം, വീഡിയോ കോണ്‍ഫറന്‍സ്, പ്രവര്‍ത്തന അവലോകനം, ചര്‍ച്ച. ഇപ്പോഴത്തെ SITC, 4.30 വരെയുള്ള യോഗത്തില്‍ പൂര്‍ണ്ണമായും പങ്കെടുക്കണം. കഴിഞ്ഞ വര്‍ഷത്തെ SITC നേരിട്ടു ഹാജരായി റെമ്യൂണറേഷന്‍ കൈപ്പറ്റേണ്ടതാണ്. - ജയിംസ് പോള്‍

Monday, 6 June 2011

9 ICT പരിശീലനം

SITC മാരുടെ ശ്രദ്ധയ്ക്ക് , ഒന്‍പതാം ക്ലാസ്സില്‍ ICT പഠിപ്പിക്കുന്ന അധ്യാപകരില്‍ ICT പരിശീലനം ലഭിയ്ക്കാത്തവരുടെ പേരുകള്‍ മാത്രം ICT online regn ല്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പരിശീലനം 13 ന് ആരംഭിക്കും_JP

SITC മാരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

താങ്കളുടെ സ്കൂളില്‍ HM/SITC മാറിയിട്ടുണ്ടെങ്കില്‍ അവരുടെ പേരും മൊബൈല്‍ നമ്പരും അറിയിക്കണം. ഇതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുമ്പോള്‍ കിട്ടുന്ന ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യണം. _ JP https://spreadsheets.google.com/spreadsheet/viewform?formkey=dHBjdVZOSGxSZkhDTFFUZnZOWWRmSFE6MQ

Thursday, 5 May 2011

9 ICT പരിശീലനം ബാച്ച് 3 ,4

ഒന്‍പതാം ക്ലാസ്സിലെ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ബാച്ച് മെയ് 16 നും നാലാമത്തെ ബാച്ച് മെയ് 23 നും മാവേലിക്കര, കുന്നം, കായംകുളം എന്നീ കേന്ദ്രങ്ങളില്‍ ആരംഭിയ്ക്കുന്നു. ഉള്‍പ്പെടുത്തേണ്ട അധ്യാപകരുടെ പേരുകള്‍ മുന്‍കൂട്ടി അറിയിയ്ക്കേണ്ടതാണ്.  -- MTC, Mavelikara‍‍‍‍

Wednesday, 27 April 2011

ICT പരിശീനം

പ്രീയമുള്ള SITC മാരുടെ അടിയന്തിര ശ്രദ്ധയ്ക്ക് 


www,itschool.gov.in സൈറ്റിലെ Notification ലെ ICT Training എന്ന ലിങ്കില്‍ login ചെയ്യുക. HSA Registration edit ചെയ്ത് 2011-12 വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസ്സില്‍ ICT പാഠപുസ്തകം പഠിപ്പിയ്ക്കുവാന്‍ നിയോഗിച്ചിട്ടുള്ള അധ്യാപകര്‍ക്കു മാത്രം പ്രസ്തുത കളത്തില്‍ Yes ഉം അല്ലാത്തവര്‍ക്ക്  No ഉം കൊടുത്ത് edit ല്‍ click ചെയ്യുക.

Sunday, 17 April 2011

ICT 9 പരിശീലനം

ഒന്‍പതാം ക്ലാസ്സിലെ ഐസിറ്റി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന്റെ ആദ്യബാച്ച് 2011 ഏപ്രില്‍ 25 തിങ്കളാഴ്ച മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്കൂളില്‍ ആരംഭിച്ചു. 
     രണ്ടാമത്തെ ബാച്ച്  കായംകുളം, മാവേലിക്കര, കുന്നം എന്നിവിടങ്ങളില്‍ മെയ് രണ്ടാം തീയതി ആരംഭിക്കുന്നു.