Thursday, 29 September 2011

Animation Training to SITCs

2011ഒക്ടോബര്‍ 3, 4 തീയതികളില്‍ സ്കൂള്‍ ഐ റ്റി കോര്‍ഡിനേറ്റര്‍മാര്‍ക്ക് 2 ദിവസത്തെ ആനിമേഷന്‍ പരിശീലനം നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. മാവേലിക്കര ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഇറവങ്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. കായംകുളം ഭാഗത്തുള്ളവര്‍ ഗേള്‍സിലും ചെങ്ങന്നൂര്‍ ഭാഗത്തുള്ളവര്‍ ഇറവങ്കരയിലും മാവേലിക്കര ഭാഗത്തുള്ളവര്‍ അവര്‍ക്കു സമീപം ഉള്ള കേന്ദ്രത്തിലും എത്തുക.
തുടര്‍ന്നു വരുന്ന ആഴ്ചയില്‍ എല്ലാ സ്കൂളിലെയും ഐ റ്റി ക്ലബ് അംഗങ്ങള്‍ക്ക് സ്കൂളുകളില്‍ 4 ദിവസത്തെ ആനിമേഷന്‍ പരിശീലനം കൊടുക്കേണ്ടതുണ്ട്.

Sunday, 18 September 2011

Linux Basic Training

ലിനക്സില്‍ ഇതുവരെയും യാതൊരു പരിശീലനത്തിനും പങ്കെടുത്തിട്ടില്ലാത്ത ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് 5 ദിവസത്തെ അടിസ്ഥാന പരിശീലനം അടുത്ത ആഴ്ചയില്‍  നല്‍കുന്നു (ഒരു ബാച്ച് മാത്രം). പങ്കെടുക്കുവാന്‍ താല്പര്യമുള്ള അധ്യാപകരുടെ പേരുകള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോമില്‍ ചേര്‍ത്ത് നാളെ വൈകുന്നേരം 4 മണിക്കു മുമ്പ് സബ്മിറ്റ് ചെയ്യുക.    ജയിംസ് പോള്‍


Tuesday, 13 September 2011

SAMPOORNA FORMS STATUS & PARENTAL AWARENESS PROGRAMME DATA COLLECTION

സര്‍, സമ്പൂര്‍ണ്ണ ഫോംസ് തയ്യാറാക്കുന്നതിന്റെയും രക്ഷകര്‍ത്താക്കള്‍ക്കുള്ള ഐ സി റ്റി ബോധവല്‍ക്കരണപരിപാടിയുടെയും സ്റ്റാറ്റസ് അടിയന്തിരമായി അറിയിക്കണമെന്ന് ഐറ്റിസ്കൂള്‍ അറിയിച്ചിരിക്കുന്നു. ദയവായി താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുമ്പോള്‍ ലഭിക്കുന്ന  ഫോം പൂരിപ്പിച്ച് ഇന്നു തന്നെ സബ്മിറ്റ് ചെയ്യുക. 
-ജയിംസ് പോള്‍
https://docs.google.com/spreadsheet/viewform?formkey=dEJnRlBmNEFyRTdPSlVBSHJ3TXQzZWc6MQ