Sunday 25 March 2012

സമ്പൂര്‍ണ്ണ പരിശീലനം

സര്‍, 
സമ്പൂര്‍ണ്ണ സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം 2012 മാര്‍ച്ച്  28,29 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഓരോ സ്കൂളില്‍ നിന്നും എസ് ഐ റ്റി സി യും ക്ലാര്‍ക്കും ആണ് പരിശീലനത്തിന് എത്തേണ്ടത്. നിര്‍ബന്ധമായും ലാപ്ടോപ്പ് കൊണ്ടുവരണം. ഹൈസ്കൂള്‍ അധ്യാപകരുടെ PEN (SPARK) , ടൈംടേബിള്‍ തയ്യാറാക്കുന്നതിനുള്ള വര്‍ക്ക് അലോട്ട്മെന്റ്  എന്നിവയും കൊണ്ടുവരണം. പരിശീലനകേന്ദ്രങ്ങള്‍ അറിയുവാന്‍ ഇവിടെ ക്ലിക്കു ചെയ്യുക. -ജയിംസ് പോള്‍

Thursday 1 March 2012

ICT Training to Std X teachers

സര്‍,
2012-13 വര്‍ഷത്തില്‍ പത്താം ക്ലാസ്സിലെ ഐ സി റ്റി പാഠപുസ്തകം മാറുകയാണല്ലോ,പുസ്തകം പഠിപ്പിക്കുന്നതിനുള്ള പരിശീലനം 2012 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തപ്പെടുന്നതാണ്. ഇതിനായി പത്താം ക്ലാസ്സില്‍ ഐ സി റ്റി പഠിപ്പിയ്ക്കുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ അധ്യാപകരുടെയും പേരുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത അധ്യാപകര്‍ക്ക് യാതൊരു കാരണവശാലും പരിശീലനം ലഭിക്കുന്നതല്ല. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ www.itschool.gov.in സൈറ്റില്‍ Notifications ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ICT Training for Teachers ല്‍ Online registration ല്‍ ക്ലിക്കു ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.
-ജയിംസ് പോള്‍